15 സെപ്റ്റംബർ 2021

ആരോഗ്യ മേഖലയുടെ സമഗ്ര വികസനം: 64,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം
(VISION NEWS 15 സെപ്റ്റംബർ 2021)


 

ന്യൂഡൽഹി ∙ 64,000 കോടി രൂപ മുതൽമുടക്കുള്ള ആത്മനിർഭർ സ്വസ്ഥ് ഭാരത് (പിഎംഎഎസ്ബിവൈ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അതീവശ്രദ്ധ ആവശ്യമുള്ള 11 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും 3,382 ബ്ലോക്കുകളിലും പദ്ധതി പ്രകാരം പൊതുജനങ്ങൾക്കുള്ള ആരോഗ്യ ലാബുകൾ നിർമിക്കും.

2021–22 സാമ്പത്തിക വർഷത്തെ ബജറ്റിലാണു പദ്ധതി പ്രഖ്യാപനം നടന്നത്. ദേശീയ ആരോഗ്യ മിഷനു പുറമെ, അടുത്ത 6 വർഷത്തേക്ക് ആരോഗ്യ മേഖലയ്ക്കായി 64,180 കോടിയാണു പദ്ധതി പ്രകാരം വകയിരുത്തുക.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

∙ അതീവശ്രദ്ധ ആവശ്യമുള്ള 10 സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്ള 17,788 ആരോഗ്യ കേന്ദ്രങ്ങൾക്കു സഹായം.

∙ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങിലെയും നഗരപ്രദേശങ്ങളിൽ 11,024 ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുക.  

∙ 602 ജില്ലകളിലും 12 കേന്ദ്ര സ്ഥാപനങ്ങളിലുമായി ക്രിറ്റിക്കൽ കെയർ ആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കുക.

∙ രാജ്യത്തെ അതീവ ശ്രദ്ധ ആവശ്യമുള്ള 11 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കുക.

∙ ദേശീയ രോഗ നിവാരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only