👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 സെപ്റ്റംബർ 2021

ആക്രമിക്കാന്‍ പിന്നിലൂടെ എത്തിയ പുലിയെ വടികൊണ്ട് അടിച്ചോടിച്ച് സ്ത്രീ; വീഡിയോ വൈറല്‍
(VISION NEWS 30 സെപ്റ്റംബർ 2021)മുംബൈ: പുലിയുടെ ആക്രമണത്തില്‍നിന്ന് 55-കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. മുംബൈ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള ആരെ മില്‍ക്ക് കോളനിയിലെ വീടിന് മുന്നിലിരുന്ന നിര്‍മലാ ദേവി സിങ്ങിനെയാണ് പിന്നിലൂടെ പതുങ്ങിയെത്തിയ പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കെയ്യിലിരുന്ന ഊന്നുവടി ഉപയോഗിച്ച് പുലിയെ അവര്‍ അടിച്ചോടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ബുധനാഴ്ച വൈകിട്ട് 7.45 ഓടെയാണ് സംഭവം. വീടിന് മുന്നിലിരുന്ന നിര്‍മലാ ദേവി സിങ്ങിന്റെ പിന്നീലൂടെ എത്തിയ പുലി അവര്‍ക്കുനേരെ ചാടിവീണു. ഇതോടെ പിന്നിലേക്ക് മറിഞ്ഞു വീണുവെങ്കിലും അവര്‍ മനോധൈര്യം കൈവിടാതെ പുലിയെ നേരിട്ടു. സ്ത്രീ ബഹളം വെച്ചതോടെ പ്രദേശ വാസികള്‍ സ്ഥലത്തെത്തി. ഇതോടെ പുലി പിന്തിരിയുകയായിരുന്നു. ആക്രമണത്തില്‍ നിസാര പരിക്കേറ്റ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കോളനിയിലെ നാലുവയസ്സുകാരനെ പുലി ആക്രമിച്ചിരുന്നു. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ആയുഷ് എന്ന ബാലനെയാണ് പുലി അക്രമിച്ചത്. കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു. ആയുഷിന്റെ അമ്മാവന്‍ വിനോദ് കുമാര്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് പുലിയുടെ പിന്നാലെ പാഞ്ഞതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. 

'ആയുഷ് പുറത്ത് കളിക്കുമ്പോള്‍ ഞാന്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ആയുഷിന് നേരെ വന്നു. നിമിഷങ്ങള്‍ക്കകം അവന്റെ തലയില്‍ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാന്‍ തുടങ്ങി. ഞാന്‍ നിലവിളിച്ച് പുലിയുടെ പിറകെ ഓടി. പുലി പേടിച്ചിരിക്കണം. അത് ആയുഷിനെ ഉപേക്ഷിച്ചു. ഞാന്‍ അവനെയെടുത്ത് കുറ്റിക്കാടിലേക്ക് ചാടി. പുള്ളിപ്പുലി അപ്പോള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഭാഗ്യവശാല്‍ അത് ഓടിപ്പോയി'- വിനോദ് കുമാര്‍ പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only