👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 സെപ്റ്റംബർ 2021

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് സമ്ബൂര്‍‌ണ അടച്ചിടല്‍ പ്രായോഗികമല്ല, രണ്ടാഴ്ചയ്ക്കുള്ളില്‍ കൊവിഡ് നിയന്ത്രണത്തിലാവണമെന്ന് മുഖ്യമന്ത്രി
(VISION NEWS 03 സെപ്റ്റംബർ 2021)

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി..

കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിന് വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കൊവിഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണത്തിലാവണം, രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കൊണ്ടുവരാനാവണം. അതിനായി തദ്ദേശസ്ഥാപനങ്ങള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒരു ഘട്ടംവരെ വാര്‍ഡുതല സമിതികള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകിലോട്ട് പോയി. ജാഗ്രതയില്‍ കുറവ് വന്നു. അത് ശക്തമാക്കണം. വാര്‍ഡുതല സമിതികളില്‍ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവണം.. നിരീക്ഷണങ്ങളില്‍ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം. അവരില്‍ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളിലാക്കണം. ക്വാറന്റീന്‍ ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.സി.എഫ്.എല്‍.ടി.സികള്‍ പലയിടത്തും നിര്‍ജീവമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അത് നടത്തിക്കാന്‍ സാമ്ബത്തിക പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only