01 സെപ്റ്റംബർ 2021

ചരിത്രം തിരുത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണം; ഡോ.ഹുസൈൻ മടവൂർ
(VISION NEWS 01 സെപ്റ്റംബർ 2021)
മടവൂർ: ഇന്ത്യാ ചരിത്രം തിരുത്തി എഴുതി വികലമാക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരിൽ മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്ന് ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. മടവൂർ പഞ്ചായത്ത് മുസ് ലിം ലീഗ് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യം മുഴുവൻ ഇന്ത്യക്കാരും കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്തതാണ്.
അത് കാത്ത് സൂക്ഷിക്കാൻ ഇന്ത്യക്കാൻ ഒന്നിച്ച് നിർക്കണം.
ഗാന്ധിജിയോടൊപ്പം നെഹ്റുവും അബുൽ കലാം ആസാദും മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയുമുണ്ടായിരുന്നു.
വെളിയംകോട് ഉമർ ഖാസിയും മമ്പുറം തങ്ങളും വക്കം മൗലവിയും മൊയ്തു മൗലവിയുമില്ലാത്ത ഒരു സ്വാതന്ത്ര്യ ചരിത്രം പൂർണ്ണമാവില്ല.
ഇന്ത്യയിൽ മലയാള രാജ്യമെന്ന പേരിൽ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും സ്വാതന്ത്ര്യ സമര പോരാളികൾ തന്നെയാണ്. ആ ചരിത്രം ഇല്ലായ്മ ചെയ്യാൻ ആർക്കും സാധ്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പി.കെ.കുഞ്ഞിമൊയ്തീൻ മാസ്റ്റർ ആദ്ധ്യക്ഷത വഹിച്ചു.
ചന്ദ്രിക എഡിറ്റർ കെ.പി.ഹാരിസ് അശ്ഹരി പ്രമേയ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്
രാഘവൻ അടുക്കത്ത്, ഫൈസൽ ഫൈസി മുസ്ല്യാർ, കെ.പി.മുഹമ്മദൻസ്, ടി.കെ.അബൂബക്കർ,
പി.മുഹമ്മദലി, മൂത്താട്ട് അബ്ദുറഹ്മാൻ, യു.വി.മുഹമ്മദ് മൗലവി, ബഷീർ മില്ലത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടി എ.പി.നാസിർ സ്വാഗതവും ട്രഷറർ കെ.പി.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only