02 സെപ്റ്റംബർ 2021

ഡൽഹിയിൽ മലയാളി നഴ്സിനെ പീഡിപ്പിച്ച കേസ്; കോട്ടയം സ്വദേശി പിടിയിൽ
(VISION NEWS 02 സെപ്റ്റംബർ 2021)




ഡൽഹിയിൽ വിവാഹ വാഗ്ദാനം നൽകി മലയാളി നഴ്സിനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കോട്ടയം സ്വദേശി ഗ്രീനു ജോർജ്ജാണ് പിടിയിലായത്. ഡൽഹിയിൽ നഴ്സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡൽഹി അമർ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസ് എടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു ഇയാൾ. 2014 മുതൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയെ ഗ്രീനുവിന്‍റെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only