👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 സെപ്റ്റംബർ 2021

ശങ്കറിന്റെ മകൾ സിനിമയിലേക്ക്; അരങ്ങേറ്റം കാർത്തി ചിത്രം വിരുമനിൽ
(VISION NEWS 06 സെപ്റ്റംബർ 2021)
തെന്നിന്ത്യൻ സംവിധായകൻ ഷങ്കറിന്റെ മകൾ അതിഥി ഷങ്കർ സിനിമയിലേക്ക്. കാർത്തിയുടെ നായികയായാണ് അതിഥിയുടെ അരങ്ങേറ്റം. സംവിധായകൻ മുത്തയ്യയാണ് 'വിരുമൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ. ഷങ്കറിന്റെ ഇളയ മകളാണ് അതിഥി. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്.

പരുത്തിവീരൻ, പയ്യ, ഞാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങളിൽ കാർത്തിക്ക് വേണ്ടി ഹിറ്റ് ഗാനങ്ങൾ നൽകിയ യുവൻ എട്ട് വർഷത്തിന് ശേഷം ഒരു കാർത്തി ചിത്രത്തിന് സംഗീതം നൽകുന്നു എന്നതും പ്രത്യേകതയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, രാജ് കിരണും ഒരു നിർണായക വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജ്, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only