👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 സെപ്റ്റംബർ 2021

ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേർസ്' പുസ്തക പ്രകാശനം
(VISION NEWS 28 സെപ്റ്റംബർ 2021)


ഓമശ്ശേരി: ICHR രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് കേന്ദ്രസർക്കാർ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് എസ്.ഐ.ഒ  കേരള തയ്യാറാക്കിയ പ്രതിഷേധ പുസ്തകം 'ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' എസ് ഐ ഒ ഓമശ്ശേരി ഏരിയ തല പ്രകാശനം നിർവഹിച്ചു. കരുണ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതൻ ഒ പി അബ്ദുസ്സലാം മൗലവി ചരിത്ര നിഷേധത്തെ നിരന്തര ഓർമ്മകൾ കൊണ്ടും ചരിത്ര വക്രീകരണത്തെ വസ്തുതകൾ കൊണ്ടും പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര സമര രക്തസാക്ഷി പാലക്കാം തൊടിക അബൂബക്കർ മുസ്‌ലിയാരുടെ പേരമകൻ ആലി മാഷ്, ഫാറൂഖ് കോളേജ് അധ്യാപകൻ ഡോ. സാജിദ് ഇ കെ, കവി പുത്തൂർ ഇബ്രാഹിം കുട്ടി മാസ്റ്റർ, Sio ജില്ലാ സെക്രട്ടറി നവാഫ്‌ പാറക്കടവ്, ഡോ. ഫവാസ് എം തുടങ്ങിയവർ സംസാരിച്ചു.  ഇജാസ് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. ഷാദി നിഹാദ്, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only