11 സെപ്റ്റംബർ 2021

കോഴിക്കോട് കൂട്ടബലാത്സംഗ കേസ്; പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി
(VISION NEWS 11 സെപ്റ്റംബർ 2021)
കോഴിക്കോട് കൂട്ടബലാത്സംഗ കേസിൽ പിടിയിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അത്തോളി സ്വദേശികളായ ലിജാസ്, ശുഐബ് എന്നിവരാണ് പിടിയിലായത്. തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചു കഴിയവെയാണ് ചേവായൂർ പൊലീസ് ലിജാസിനെയും ശുഐബിനെയും പിടികൂടിയത്. തെളിവെടുപ്പിനിടെ പ്രതിഷേധവുമായെത്തിയ ബി.ജെ.പി പ്രവർത്തകർ പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം സ്വദേശിനിയായ യുവതിയെ ടിക്ടോക് മുഖേന പരിച്ചയപ്പെട്ട അജിനാസാണ് ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിച്ച് സുഹൃത്തുക്കളുമായി ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഈ മാസം എട്ടിനായിരുന്നു സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only