👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

27 സെപ്റ്റംബർ 2021

ടി.അലി ഹുസൈൻ വാഫിക്ക്‌ ഡോക്ടറേറ്റ്‌ ലഭിച്ചു.
(VISION NEWS 27 സെപ്റ്റംബർ 2021)


ഓമശ്ശേരി:കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്റെ(വാഫി) അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറിയും അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമിയുടെ ഡയറക്ടറുമായ അമ്പലക്കണ്ടി തെക്കേലത്ത്‌ ടി.അലി ഹുസൈൻ വാഫിക്ക്‌ ഡോക്ടറേറ്റ്‌ ലഭിച്ചു.കാസർഗോഡ്‌ കേരള കേന്ദ്ര സർവകലാശാലയിലെ എജുക്കേഷൻ വിഭാഗത്തിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്‌.പ്രൊഫ:അമൃത്.ജി.കുമാറിന്റെ കീഴിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പോടെ നടത്തിയ ഗവേഷണ പഠനത്തിനാണ് PHD.'കേരളത്തിലെ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ പെർഫോർമൻസ് പൊട്ടൻഷ്യലിനെ ബാധിക്കുന്ന ഘടകങ്ങൾ’എന്ന വിഷയത്തിലായിരുന്നു പഠനം.

ബറോഡയിലെ പ്രശസ്തമായ സെന്റർ ഫോർ അസ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എജുക്കേഷൻ (CASE )വിദ്യാഭ്യാസ വിഭാഗത്തിലെ പ്രൊഫ:സുജാത ശ്രീവാസ്തവയായിരുന്നു ഓപ്പൺ ഡിഫൻസ് വൈവക്ക് നേതൃത്വം നൽകി.ഓൺലൈനിലൂടെയും ഓഫ്‌ലൈനിലൂടെയുമായി നിരവധി പ്രമുഖർ പങ്കെടുത്തു.സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മുതൽക്കൂട്ടാകുന്ന സമഗ്ര പഠനമാണെന്ന് ഓപൺ ഡിഫൻസ്‌ വൈവയിൽ പങ്കെടുത്ത അക്കാദമിക വിദഗ്ദരും ഗവേഷകരും വിലയിരുത്തി.

വിവിധ ദേശീയ,അന്തർദേശീയ സെമിനാറുകളിൽ വേറിട്ട ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച്‌ ശ്രദ്ദേയനായ അലി ഹുസൈൻ വാഫി വളാഞ്ചേരി മർക്കസിൽ നിന്നാണ്‌ വാഫി പഠനം പൂർത്തിയാക്കിയത്‌.കാസർക്കോട് കേരള കേന്ദ്ര സർവകലാശാല എം.എസ്‌.എഫ്‌.പ്രസിഡണ്ട്‌,എസ്‌.കെ.എസ്‌.എസ്‌.എഫ്.സംസ്ഥാന റിസർച്ച് സെൽ കൺവീനർ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് എം.എസ്‌.എഫ്‌.സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ നയരേഖ തയ്യാറാക്കുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌.പണ്ഡിതനായ തെക്കേലത്ത്‌ മുഹമ്മദ്‌ മുസ്‌ലിയാരുടേയും ഫാത്വിമയുടേയും മകനാണ്‌.ജസീല വഫിയ്യയാണ്‌ ഭാര്യ.നബ്‌ഹാൻ,ഹനിയ മക്കളാണ്‌.

ഡോ:ടി.അലി ഹുസൈൻ വാഫിയെ അമ്പലക്കണ്ടി ടൗൺ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി പൊന്നാടയണിയിച്ചു.പ്രസിഡണ്ട്‌ നജീൽ നെരോത്ത്‌ അദ്ധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി യു.കെ.ശാഹിദ്‌ സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി.നൗഫൽ,പി.ശബീർ,സി.വി.സാബിത്ത്‌,അൻസാർ ഇബ്നു അലി നാഗാളികാവ്‌ എന്നിവർ സംസാരിച്ചു.അമ്പലക്കണ്ടി ടൗൺ എസ്‌.കെ.എസ്‌.എസ്‌.എഫും അഭിനന്ദിച്ചു.ടി.പി.ജുബൈർ ഹുദവി പൊന്നാടയണിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only