05 സെപ്റ്റംബർ 2021

വിപണിയെ ഞെട്ടിച്ച് ആമസോണ്‍ സ്മാര്‍ട്ട് ടി വി
(VISION NEWS 05 സെപ്റ്റംബർ 2021)
ആഗോള ഷോപ്പിങ് ഭീമനായ ആമസോണില്‍ നിന്ന് പുതിയൊരു ഉത്പന്നം കൂടി പുറത്തുവരുന്നു. അലക്സ പുറത്തിറക്കി ഞെട്ടിച്ച കമ്പനിയില്‍ നിന്ന് അടുത്തതായി പുറത്തുവരുന്നത് ഒരു ടി വിയാണ്. ആമസോണില്‍ നിന്ന് ഒരു ടി വി പുറത്തിറങ്ങുമ്പോള്‍ അതൊരു സാധാരണ ടി വിയാകാന്‍ പാടില്ലല്ലോ. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി ആമസോണ്‍ ഈ ടി വിയുടെ പണിപ്പുരയിലാണ്. അടുത്ത മാസം ടി വി വിപണിയിലിറങ്ങുമെന്നാണ് സൂചന.

സാധാരണ ടി വികള്‍ സ്മാര്‍ട്ടാക്കാന്‍ വേണ്ടി ആമസോണ്‍ ഫയര്‍ സ്റ്റിക്ക് വിപണിയിലുണ്ടെങ്കിലും ആദ്യമായാണ് ആമസോണില്‍ നിന്ന് ഒരു സ്മാര്‍ട്ട് ടി വി വരുന്നത്. 55 മുതല്‍ 75 ഇഞ്ച് വരെ വലിപ്പമാണ് ടി വിക്ക് പ്രതീക്ഷിക്കുന്നത്. ആമസോണിന്റെ എ ഐ പേഴ്സണല്‍ അസിസ്റ്റന്റായ അലക്സ ടി വിയില്‍ ലഭ്യമായിരിക്കും. ടി വിയുടെ മറ്റു പ്രത്യേകതകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ നേരിട്ടല്ല ടി വി നിര്‍മിക്കുന്നത്. ടി സി എല്ലാണ് ആമസോണിന് വേണ്ടി ടി വി നിര്‍മ്മിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only