👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 സെപ്റ്റംബർ 2021

ആയാൾ എത്തുന്നതോടെ ഇന്ത്യന്‍ ബൗളിംഗ് നിര ശക്തിപ്പെടും: വീരേന്ദര്‍ സേവാഗ്
(VISION NEWS 18 സെപ്റ്റംബർ 2021)
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ഐ സി സി ലോകകപ്പിനുള്ള ദേശീയ ടീമിന്റെ ഉപദേഷ്ടാവാക്കിയ നടപടിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വീരേന്ദര്‍ സേവാഗ്. പരിമിധ ഓവര്‍ ക്രിക്കറ്റുകളില്‍ എം.എസ് ധോണി ബൗളിംഗ് ക്യാപ്റ്റനാണെന്നും ധോണിയുടെ സാന്നിധ്യം ബുംറയടക്കമുള്ള ഇന്ത്യന്‍ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുമെന്നും വീരേന്ദര്‍ സേവാഗ് പറഞ്ഞു.

'മഹേന്ദ്ര സിംഗ് ധോണിയെ ലോകകപ്പ് ടീമിൻ്റെ ഉപദേശകനായി നിയമിച്ച തീരുമാനം എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. ഒരുപാട് പേര്‍ അദ്ദേഹത്തിന്‍റെ തിരിച്ചു വരവ് ആഗ്രഹിച്ചതാണ്. ബാറ്റിംഗ് യൂണിറ്റിനെയെന്ന പോലെ ബൗളിങ്ങ് യൂനിറ്റിനെയും അദ്ദേഹത്തിൻ്റെ വരവ് ശക്തിപ്പെടുത്തും. ഏറ്റവും മികച്ച ഫീല്‍ഡ് പ്ലെയ്സ്മെന്‍റുകളാണ് അദ്ദേഹത്തിൻ്റേത്. ഇന്ത്യന്‍ ബൗളിംഗ് നിരക്കും ടീമിലെ പുതുമുഖങ്ങള്‍ക്കും അദ്ദേഹത്തിൻ്റെ ഉപദേശങ്ങള്‍ വളരെയേറെ ഗുണം ചെയ്യും.' സേവാഗ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only