👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 സെപ്റ്റംബർ 2021

മറയൂരില്‍ നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു; ദൃശ്യം പുറത്ത്
(VISION NEWS 26 സെപ്റ്റംബർ 2021)
ഇടുക്കി മറയൂരിലെ പള്ളനാട് പഞ്ചായത്തിൽ യുവാവിന് നേരെ നാല് സ്ത്രീകളുടെ ക്രൂരമർദനം. മോഹൻരാജ് എന്ന യുവാവിനാണ് മർദനമേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതികൾ താമസിച്ചിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ചില കേസുകൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം കേസിൽ മോഹൻരാജ് സ്‌റ്റേ നേടിയിരുന്നു. ഇതാണ് സ്ത്രീകളെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ എത്തുമ്പോഴാണ് സംഘർഷം നടന്നത്. നാല് സ്ത്രീകളും കാപ്പി വടികൊണ്ടാണ് മോഹൻരാജിനെ ആക്രമിച്ചത്. മർദനമേറ്റ മോഹൻരാജ് നിലവിൽ അടിമാലി ആശുപത്രിയിൽ ചികിത്സയിലാണ്. വീഡിയോ പുറത്തുവന്നതോടെ പള്ളനാട് സ്വദേശികളായ ജയറാണി,യമുന,വൃന്ദ,ശൈലജ എന്നിവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only