10 സെപ്റ്റംബർ 2021

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത്: തീയതികള്‍ പ്രഖ്യാപിച്ചു
(VISION NEWS 10 സെപ്റ്റംബർ 2021)




പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പൊലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഏഴ്, 13 തീയതികളില്‍ നടക്കും.

ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ 30 നാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ 17 നു മുമ്പ് പൊലീസ് ആസ്ഥാനത്ത് ലഭിക്കണം. എസ്.എ.പി, കെ.എ.പി നാല് എന്നിവിടങ്ങളിലെ പരാതികള്‍ ഒകടോബര്‍ ഏഴിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്. ക്രൈംബ്രാഞ്ചിലെ പരാതികള്‍ ഒക്ടോബര്‍ 13 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്.

പരാതികള്‍ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only