👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 സെപ്റ്റംബർ 2021

മുല്ലപ്പെരിയാർ ബോംബ് ഭീഷണി: പിടിയിലായത്​ മാനസിക വൈകല്യമുള്ളയാൾ
(VISION NEWS 25 സെപ്റ്റംബർ 2021)
മുല്ലപ്പെരിയാര്‍ ഡാം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്തി. മാനസിക വൈകല്യമുള്ള പ്രതിയെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പെരിയാർ കടുവ സങ്കേതത്തിന്​ നടുവിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ബോംബുവെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ്​ ഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു. തുടരന്വേഷണത്തിലാണ് ഭീഷണി സന്ദേശം തൃശൂരില്‍ നിന്നാണെന്ന് കണ്ടെത്തിയത്. രാത്രി വൈകാതെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only