15 സെപ്റ്റംബർ 2021

ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ; സെറ്റിൽ ജോയിൻ ചെയ്ത് മോഹൻലാൽ
(VISION NEWS 15 സെപ്റ്റംബർ 2021)




ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രമാണ് 'ട്വൽത്ത് മാൻ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വൻ സ്വീകര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തില്‍ മോഹൻലാൽ ജോയിൻ ചെയ്തുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയത്. കഴിഞ്ഞ മാസം പതിനേഴിന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു.

സെറ്റിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. നടൻ അനു മോഹൻ, മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത് മാൻ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only