👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


24 സെപ്റ്റംബർ 2021

''ഇന്ത്യയിലെ കണ്ടാമൃഗങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് നന്ദി''; മോദിക്ക് നന്ദി പറഞ്ഞ് മുൻ ഇംഗ്ലണ്ട് ക്രക്കറ്റ് താരം
(VISION NEWS 24 സെപ്റ്റംബർ 2021)
കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിപറഞ്ഞ് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മോദിയെ ഹീറോ എന്നു വിശേഷിപ്പിച്ച താരം, ഇന്ത്യയില്‍ കണ്ടാമൃഗങ്ങളുടെ എണ്ണം അതിവേഗത്തില്‍ വളരാനുള്ള കാരണം ഇതൊക്കെ തന്നെയാണെന്നും ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടാമൃഗങ്ങളുള്ള അസമില്‍ മൃഗവേട്ടയ്‌ക്കെതിരെ നടന്ന സര്‍ക്കാര്‍ പരിപാടിയെ അഭിനന്ദിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു പീറ്റേഴ്‌സണിന്റെ പ്രശംസ. ''നന്ദി മോദി, കണ്ടാമൃഗ വംശത്തിനു വേണ്ടി നിലകൊള്ളുന്ന ലോകനേതാവ്! മോദി ചെയ്തത് ലോകനേതാക്കളും ചെയ്തിരുന്നെങ്കില്‍! ഇന്ത്യയില്‍ കണ്ടാമൃഗങ്ങളുടെ എണ്ണം അതിവേഗത്തില്‍ കൂടാന്‍ കാരണം ഇതുതന്നെയാണ്. എന്തൊരു ഹീറോയാണ് അദ്ദേഹം!'' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ ബുധനാഴ്ചയാണ് അസം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കണ്ടാമൃഗ സംരക്ഷണത്തിനായി പ്രത്യേക മതചടങ്ങ് നടന്നത്. മൃഗവേട്ട അവസാനിപ്പിക്കാനായി 2,479 കണ്ടാമൃഗക്കൊമ്പുകള്‍ ആചാരപരമായി കത്തിച്ചുകളയുകയായിരുന്നു. പുരോഹിതന്മാരുടെ നേതൃത്വത്തില്‍ സംസ്‌കാരക്രിയകളെല്ലാം നടത്തിയ ശേഷമായിരുന്നു കൊമ്പുകള്‍ കൂട്ടിയിച്ചുകത്തിച്ചത്. ചടങ്ങില്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only