👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 സെപ്റ്റംബർ 2021

രാജ്യത്ത്‌ പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യ ഘട്ടം ഇന്ന് മുതല്‍
(VISION NEWS 30 സെപ്റ്റംബർ 2021)
രാജ്യത്ത്‌ പ്ലാസ്റ്റിക്‌ നിരോധനം ഇന്നുമുതൽ നിലവിൽ വരും. 2022 ജൂലായ് ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിക്കും. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് മുതൽ നടപ്പിലാവുന്നത്. ഡിസംബർ 31 മുതലാണ് രണ്ടാംഘട്ടം. ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേരളത്തിൽ നേരത്തെ തന്നെ നിരോധിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് അവ ഇപ്പോഴും സുലഭമായി ലഭിക്കുന്ന സാഹചര്യമാണുള്ളത്. 2020 ജനുവരി ഒന്നുമുതലായിരുന്നു നിരോധനം. ആദ്യം പരിശോധന കർശനമായിരുന്നെങ്കിലും പിന്നീട് പിന്നോട്ട് പോയി. സംസ്ഥാനത്ത് നോൺ-വൂവൺ കാരി ബാഗുകൾ ഉൾപ്പെടെ 120 മൈക്രോണിൽ താഴെയുള്ളവ പൂർണമായി നിരോധിച്ചിരുന്നു. എന്നാൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ മാലിന്യം കൈകാര്യംചെയ്യാനും മറ്റുമായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടി വന്നതോടെ നിരോധനം പാളി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only