👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 സെപ്റ്റംബർ 2021

താമരശ്ശേരി ചുങ്കത്തിന് സമീപം വാഹന അപകടം, ടിപ്പർ ലോറിയും, കാറും കൂട്ടി ഇടിച്ചാണ് അപകടം
(VISION NEWS 25 സെപ്റ്റംബർ 2021)താമരശ്ശേരി: താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ ചുങ്കം മൃഗാശുപത്രിക്ക് സമീപമാണ് അപകടം. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറും മുക്കം ഭാഗത്ത് നിന്നും വരികയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

മൃഗാശുപത്രിക്ക് സമീപത്തെ പള്ളിമുറ്റത്ത് നിന്നും അപകട വളവായ റോഡിലേക്ക് അശ്രദ്ധമായി ഇന്നോവ കാർ പിന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് ഡ്രൈവർമാർ പറഞ്ഞു. താമരശ്ശേരി കത്തറമ്മൽ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only