👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

22 സെപ്റ്റംബർ 2021

എസ്.എസ്.എഫ് പെൻസ്ട്രൈക്കിന് കെ എം ഓ ആർട്സ്& സയൻസ് കോളേജ് കാമ്പസിൽ ഐക്യദാർഢ്യസമരം നടത്തി.
(VISION NEWS 22 സെപ്റ്റംബർ 2021)

കൊടുവള്ളി: പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്.എസ്.എഫ് നടത്തുന്ന പെന്‍സ്‌ട്രൈക്ക് സമരത്തിനു കെ എം ഓ ആർട്സ് ആൻഡ് സയൻസ് കോളേജ് കാമ്പസിലെ വിദ്യാർഥികൾ ഐക്യദാർഢ്യം സംഘടിപ്പിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളജുകൾക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയർത്തിയും പ്ലാകാർഡ് പിടിച്ചും ഐക്യദാർഢ്യ സംഗമം നടന്നത്. കോവിഡ് കാലത്തും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ രേഖപ്പെടുത്തിയത്.  നിരന്തരം വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഉന്നയിച്ചിട്ടും യൂണിവേഴ്‌സിറ്റി അധികൃധരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥവും കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്. എസ്.എസ്.എഫ് സംസ്ഥാന സിന്‍ഡിക്കേറ്റാണ് യൂണിവേഴ്സിറ്റിക്ക് മുൻപിലുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

കെ എം ഓ കാമ്പസിന്  മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിനു ഡിവിഷൻ സെക്രെട്ടറിമാരായ ലബീബ് മങ്ങാട് ശംസുദ്ധീൻ കരുവൻപൊയിൽ കൊടുവള്ളി സെക്ടർ പ്രസിഡന്റ് അബൂ സയ്യിദ് തങ്ങൾ കെ എം ഓ ക്യാമ്പസ് ഭാരവാഹികളായ അർശക്ക് കൊടുവള്ളി ആഷിക് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only