09 സെപ്റ്റംബർ 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ക്ഷീരധാര പദ്ധതി ഉൽഘാടനം ചെയ്തു.
(VISION NEWS 09 സെപ്റ്റംബർ 2021)


*ഓമശ്ശേരി*:2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ക്ഷീര കർഷകർക്കായി തയ്യാറാക്കിയ 'ക്ഷീര ധാര' പദ്ധതിക്ക്‌ തുടക്കമായി.ഓമശ്ശേരി പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് മികച്ച പാലുത്പാദനത്തിനായി  ധാതു ലവണ മിശ്രിതവും വിരമരുന്നും വെറ്ററിനറി ഡിസ്‌പെൻസറി വഴി സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ  വിതരണോൽഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.വെറ്റിറനറി സർജൻ ഡോ:കെ.വി.ജയശ്രീ പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,കെ.കരുണാകരൻ മാസ്റ്റർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,പി.ഇബ്രാഹീം ഹാജി എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only