12 സെപ്റ്റംബർ 2021

പെണ്‍കുട്ടിയ്ക്ക് മെസേജ് അയച്ചതിനെച്ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ യുവാവിനെ ഏഴംഗ സംഘം കൊലപ്പെടുത്തി
(VISION NEWS 12 സെപ്റ്റംബർ 2021)
ആലപ്പുഴ: പൂച്ചാക്കലില്‍ പെൺകുട്ടിയ്ക്ക് മോശം സന്ദേശം അയച്ചെന്ന പേരിൽ ഏഴംഗ സംഘം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. സംഭവത്തിലെ മുഖ്യ പ്രതികളില്‍ ഒരാളായ സുജിത് അറസ്റ്റിലായി. മരണപ്പെട്ട വിപിൻ ലാലും സുജിത്തും സംഘവും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.

പ്രദേശത്തെ തന്നെ ഒരു പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ പലപ്പോഴും തർക്കങ്ങൾ പതിവായിരുന്നു. ഇതാണ് ഇത്തരത്തിൽ ഒരു കൊലപാതകത്തിലേക്ക് നീങ്ങിയതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.

കൊല്ലപ്പെട്ട വിപിന്‍ ലാല്‍ മാലിന്യം കൊണ്ടു പോകുന്ന ടാങ്കര്‍ ലോറിയുടെ ഉടമയാണ്. യുവാവിന്റെ പെട്ടെന്നുള്ള മരണത്തിൽ വലിയ ഭീതിയിലാണ് നാട്ടുകാർ. അതേസമയം ആക്രമണത്തിനും കൊലയ്ക്കും പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെങ്കിലും ഉള്ളത് വ്യക്തി വൈരാഗ്യം മാത്രമായിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only