👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 സെപ്റ്റംബർ 2021

നഗര ശുചീകരണ രംഗത്ത് പ്രവർത്തിച്ചവരെ ആദരിച്ചു
(VISION NEWS 29 സെപ്റ്റംബർ 2021)
കൊടുവള്ളി നഗരസഭയിൽ നഗര ശുചീകരണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വരെ നഗരസഭയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആസാദി കാ അമൃത് മഹാത്സവ് പരിപാടിയുടെ ഭാഗമായി ആദരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമതി, ഹരിത കർമ്മ സേന, റസിഡന്റ് അസോഷിയേഷൻ, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവരുടെ പ്രതിനിധികളെയാണ് ആദരിച്ചത്. ഉൽഘാടനം കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.എം സുശിനി, സ്റ്റാന്റിംഗ് കമറ്റി ചെയർമാൻമാരായ വി.സിയ്യാലി ഹാജി, ടി.മൊയ്തീൻകോയ, എൻ.കെ.അനിൽകുമാർ, കൗൺസിലർമാരായ പി.വി.ബഷീർ, പി.കെ.സുബൈർ, നാസർകോയ തങ്ങൾ, സിക്രട്ടറി എ.പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ എൻ.ശശി, JHiമാരായ സജികുമാർ, ആശ തോമസ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only