👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 സെപ്റ്റംബർ 2021

വമ്പൻ ഓഫറുകൾ; കുറഞ്ഞവിലയ്ക്ക് വാങ്ങാം റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍
(VISION NEWS 30 സെപ്റ്റംബർ 2021)
സ്മാര്‍ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവക്ക് വമ്പൻ വിലക്കുറവുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സിന് ഇനി ദിവസങ്ങള്‍ മാത്രം. ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ച റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ വമ്പന്‍ ഡിസ്കൌണ്ടോടെ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. ഒക്ടോബര്‍ 3നാണ് ബിഗ് ബില്യണ്‍ ഡേയ്സ് ആരംഭിക്കുന്നത്.

5,000 രൂപയുടെ ഡിസ്കൌണ്ടാണ് ഫ്ലിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്. റിയല്‍മി സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും.ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, ഡിജിറ്റൽ വാലറ്റ്, അല്ലെങ്കിൽ പിന്നീട് പണമടയ്ക്കൽ ഓപ്ഷൻ എന്നിവ പ്രകാരം പ്രീ പെയ്ഡ് രീതി ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് ഫോണിൽ 5,000 രൂപയുടെ കിഴിവ് ലഭിക്കും.

റിയൽമി ജിടി മാസ്റ്റർ എഡിഷന്‍റെ ബേസിക് 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് ഇന്ത്യയിൽ 25,999 രൂപ മുതലാണ് വില. ഇത് 20,999 രൂപക്ക് ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. 27,999 രൂപ വില വരുന്ന 8ജിബി+ 128 ജിബി വേരിയന്‍റിന് 22,999 രൂപയിലും ലഭ്യമാകും. 8 ജിബി+ 256 ജിബി വേരിയന്‍റിന് 29,999 രൂപയുടെ നിലവിലെ വില. ഇത് 24,999 രൂപയ്ക്കും വാങ്ങാം.

ഇതിനു പുറമെ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ആക്സിസ് ബാങ്കിന്‍റെയോ ഐ.സി.ഐ.സി.ഐ ബാങ്കിന്‍റെയോ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും. റിയൽ‌മിയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നാണ് ഫോൺ വാങ്ങുന്നതെങ്കില്‍ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only