09 സെപ്റ്റംബർ 2021

കൊവിഡ് കാലത്തെ വിദ്യാഭ്യാസം; കേരളം മികച്ച മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി
(VISION NEWS 09 സെപ്റ്റംബർ 2021)
കൊവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കെ.എസ് ടി എ കൊല്ലം ജില്ലാ സെന്ററിനോട് ചേർന്ന് സജ്ജീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി .

വിദ്യാഭ്യാസ പ്രകിയയിൽ അദ്ധ്യാപകർക്കുള്ള സ്ഥാനം വലുതാണ്. കുട്ടികൾ അദ്ധ്യാപകരെ കാണാൻ ആഗ്രഹിക്കുകയാണ്. അതിനുതകുന്ന ഓൺലൈൻ പഠനം ഉടൻ യാഥാർത്ഥ്യമാകും. പതിനാല് ജില്ലകളിലും ട്രയൽക്ലാസ്സുകൾ പൂർത്തിയായി. കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യങ്ങൾ എത്തിക്കൽ ഏകദേശം പൂർത്തിയായിട്ടുണ്ട്.

പൊതു പരീക്ഷകൾ നടത്തി റിസൾട്ട് പ്രഖ്യാപിച്ച് കേരളം മുന്നോട്ട് പോയപ്പോൾ പല സംസ്ഥാനങ്ങളും 'ആൾ പ്രമോഷൻ' നടത്തുകയാണ് ചെയ്തത്. എല്ലാത്തിനെയും എതിർക്കുന്നവർ പരീക്ഷകളെയും എതിർക്കുകയാണ്. പ്ലസ് വൺ പരീക്ഷ കോടതി വിധിക്കനുസരിച്ച് തീരുമാനിക്കും. സോഷ്യൽ മീഡിയയല്ല വിദ്യാഭ്യാസ രംഗത്ത് തീരുമാനമെടുക്കേണ്ടത്. പാഠ്യപദ്ധതി കുട്ടികളുടെ സാമൂഹികമായ അറിവും പ്രതിബദ്ധതയും വളർത്തുന്നനിലയിൽ പരിഷ്കരിക്കും.

കെ.എസ് ടി എ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെയും മന്ത്രി അഭിനന്ദിച്ചു. മുണ്ടശ്ശേരി മാസ്റ്റർ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ,കെ എസ് ടി എ നേതാക്കളായ എസ്. സബിത , ടി.ആർ. മഹേഷ്, ആർ.ബി ശൈലേഷ് കുമാർ , ബി സജീവ്, എം എസ് ഷിബു , ശശികല മുൻകാല നേതാക്കളായ പി.സോമനാഥൻ , ജോൺ ഫിലിപ്പ്, ജഗദൻ പിള്ള , ഡി വിമല എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എസ്.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.കെ ഹരികുമാർ സ്വാഗതവും ട്രഷറർ വി.കെ ആദർശ് കുമാർ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only