18 സെപ്റ്റംബർ 2021

ഇൻറര്‍നെറ്റ് ഇല്ലെങ്കിലും എളുപ്പത്തിൽ പണമിടപാടുകൾ നടത്താം..!!
(VISION NEWS 18 സെപ്റ്റംബർ 2021)

ഇന്റർനെറ്റ് ഡാറ്റ തീർന്നാൽ പിന്നെ മൊബൈലിലൂടെ പണം ഇടപാടുകൾ നടത്താൻ ഒരു വഴിയുമില്ല എന്നോർത്തിരിക്കുകയാണോ..? എന്നാൽ നിങ്ങൾക്ക് തെറ്റി യുപിഐ പണം ഇടപാടുകൾ ഇൻറര്‍നെറ്റ് ഇല്ലാതെയും നടത്താം. ഇൻറര്‍നെറ്റ് കണക്ടിവിറ്റിയിൽ തടസം നേരിടുമ്പോഴും ഓഫ്‍ലൈനായി പണം ഇടപാടുകൾ നടത്താം . ഭീം ആപ്പ് നിങ്ങളെ ഇതിന് സഹായിക്കും


നെറ്റ് ഇല്ലെങ്കിലും പണം അയയ്ക്കുക, അക്കൗണ്ട് ബാലൻസ് പരിശോധിക്കുക, പിൻ നമ്പര്‍ മാറ്റുക തുടങ്ങിയ അടിസ്ഥാന സേവനങ്ങളെല്ലാം ലഭിക്കും. ഫോണിൽ ചാര്‍ജുണ്ടായാൽ മതി . സേവനം ലഭിക്കുന്നതിന് എല്ലാ ടെലികോം സേവന ദാതാക്കൾക്കും ഒരേ *99# കോഡാണ്. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂര്‍ സേവനങ്ങൾ ലഭ്യമാകും. വിവിധ ഭാഷകളിൽ ലഭ്യമാണ്. കോഡ് ഉപയോഗിച്ച് കടകളിലും പേയ്‌മെന്റുകൾ നടത്താം.

എങ്ങനെ സേവനം ലഭിക്കും ?

ഫോണിൽ ഭീം ആപ്പ് ഡൗൺലോഡ് ചെയ്ത് ഒടിപി നൽകാം. ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റേര്‍ഡ് മൊബൈൽ നമ്പര്‍ ലിങ്ക് ചെയ്തിരിക്കണം. ഇതിന് ശേഷം ഫോണിൽ*99# എന്ന് ഡയൽ ചെയ്യുക. പണം അയയ്ക്കുക, പണം സ്വീകരിക്കുക, ബാലൻസ് പരിശോധിക്കുക,യുപിഐ പിൻ എന്നിവയുൾപ്പെടെ ഏഴ് ഓപ്ഷനുകളുള്ള ഒരു മെനു സ്ക്രീനിൽ കാണാം. അടുത്തതായി ഇതിൽ നിന്ന് പണം അയയ്ക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇടപാടിന് അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞെടുക്കാം.

ഒന്ന് എന്ന് ഡയൽ ചെയ്യാം. പെയ്മെൻറ് ഓപ്ഷൻ തെരഞ്ഞെടുത്താൽ, പണം അയക്കുന്നയാളുടെ സെൽഫോൺ നമ്പർ നൽകുക. അല്ലെങ്കിൽ യുപിഐ ഐഡി നൽകുക. ബാങ്ക് അക്കൗണ്ട്, ഐഎഫ്എസ്‌സി കോഡ് എന്നിവ നൽകുക. ഇതിനു ശേഷം തുക നൽകുക. ഗുണഭോക്താവിന്റെ പേര് കാണാൻ ആകും. തുടര്‍ന്ന് നിങ്ങളുടെ യുപിഐ പിൻ നൽകി എളുപ്പത്തിൽ പണം അയക്കാം. സ്ക്രീനിൽ, ട്രാൻസാക്ഷൻ സ്റ്റാറ്റസും റഫറൻസ് ഐഡിയും ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only