👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 സെപ്റ്റംബർ 2021

പഞ്ച്ഷിർ വളഞ്ഞ് താലിബാൻ; അടിയറവ് പറയാതെ പ്രതിരോധ സേന
(VISION NEWS 04 സെപ്റ്റംബർ 2021)
താലിബാന് മുന്നിൽ കീഴടങ്ങാത്ത പഞ്ച്ഷീറിൽ ഭീകരരും പ്രതിരോധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണ്. വൈദ്യുതി-ടെലിഫോൺ ബന്ധം താലിബാൻ വിച്ഛേദിച്ചതായി മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞു. മരുന്നും അവശ്യ വസ്തുക്കളുടെ വിതരണവും തടഞ്ഞു. നിരവധി താലിബാൻ ഭീകരരെ വധിച്ചതായും അദ്ദേഹം അറിയിച്ചു. എല്ലാ മാനുഷിക മൂല്യങ്ങളും താലിബാൻ തകർക്കുകയാണ്. യുഎൻ ഇടപെടണമെന്നും സാലെ ആവശ്യപ്പെട്ടു. താലിബാനുമായുള്ള സേനയുടെ പ്രതിരോധം തുടരുകയാണെന്നും തന്റെ രാജ്യത്തിന് വേണ്ടി താനിവിടെ തന്നെ ഉണ്ടെന്നും സലേ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only