👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 സെപ്റ്റംബർ 2021

ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ല, കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് യുവാവിന്റെ ആവിശ്യം അംഗീകരിച്ച് കോടതി
(VISION NEWS 17 സെപ്റ്റംബർ 2021)
കൊച്ചി: ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ലെന്നും അതിനാൽ ഭാര്യ ജന്മം നൽകിയ കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവാവ്. യുവാവിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി. കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും കുട്ടി തന്റെ അല്ലെന്നുമാണ് യുവാവ് പറയുന്നത്.

വിവാഹമോചനം വേണമെന്നാണ് യുവാവിന്റെ ആവശ്യം. മുൻപ് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഡി.എൻ.എ പരിശോധിക്കണമെന്ന യുവാവിന്റെ ആവശ്യം കുടുംബകോടതി അംഗീകരിച്ചില്ല. ഇതോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ സഹോദരി ഭർത്താവ് ആണ് കുട്ടിയുടെ പിതാവെന്നും യുവാവ് പരാതിയിൽ ആരോപിക്കുന്നുണ്ട്.

വിവാഹത്തിന് ശേഷം ഉടൻ തന്നെ ജോലി സ്ഥലത്തേക്ക് പോയെന്നും അതിനാൽ ഭാര്യയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തനിക്ക് വന്ധ്യതാ ഉണ്ടെന്നും ആയതിനാൽ കുട്ടികൾ ഉണ്ടാകില്ലെന്നും യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇതുസംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകളും ഇയാൾ കോടതിയിൽ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only