08 സെപ്റ്റംബർ 2021

റവന്യൂ വകുപ്പ് സ്മാർട്ടാകുന്നു; ഇനി മുതൽ സേവനങ്ങൾ ആപ് വഴി
(VISION NEWS 08 സെപ്റ്റംബർ 2021)
ഭൂനികുതി മൊബൈൽ ആപ് വഴി അടക്കുന്നതടക്കം റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാകുന്നു. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം അയ്യൻകാളി ഹാളിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഭൂനികുതി അടയ്‌ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്എംബി സ്‌കെച്ച്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓൺലൈൻ മൊഡ്യൂൾ എന്നിവയാണ്‌ ഒരുക്കുന്നത്‌.

നവീകരിച്ച ഇ- പേയ്‌മെന്റ് പോർട്ടൽ, 1666 വില്ലേജിന്‌ ഔദ്യോഗിക വെബ്‌സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ പരിപാടിയിൽ അധ്യക്ഷത വഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only