👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

കുവൈറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
(VISION NEWS 01 സെപ്റ്റംബർ 2021)
കുവൈറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. ജഹ്‌റയിലെ തയ്മ പ്രദേശത്താണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

അപകരമായ രീതിയില്‍ യുവാക്കള്‍ വാഹനമോടിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവാക്കളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചു.

തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചത്. നെഞ്ചില്‍ വെടിയേറ്റ യുവാവിനെ ജഹ്‌റ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only