02 സെപ്റ്റംബർ 2021

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച് കനത്ത മഴ; ശനിയാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്
(VISION NEWS 02 സെപ്റ്റംബർ 2021)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗത്തിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചത് 13 പേരെന്ന് ആഭ്യന്തരമന്ത്രാലയം. കനത്ത മഴയെ തുടർന്ന് അസമിൽ രണ്ട് പേർ കുടി മരിച്ചു. ബാരപേട്ട , മാജുലി ജില്ലകളിലാണ് രണ്ട് പേർ മരിച്ചത്. അസം, ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കനത്ത വെളള പൊക്ക ഭീഷണി നേരിടുകയാണ്. അസമിൽ 17 ജില്ലകളിലായി 1295 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 648,000 ത്തോളം പേർ ദുരിതത്തിലായി. ബ്രഹ്മപുത്ര കര കവിഞ്ഞതിനാൽ കാസിരംഗ നാഷണൽ പാർക്കിന്റെ 70%വും വെള്ളത്തിനടിയിലാണ്. ബിഹാറിൽ 36 ജില്ലകളും ഉത്തർപ്രദേശിൽ 12 ജില്ലകളും വെളളപൊക്കത്തിലാണ്.

തുടർച്ചയായ മഴയെതുടർന്ന് ഡൽഹിയുടെ വിവിധഭാഗങ്ങൾ ഇപ്പോഴും വെള്ളകെട്ടിലാണ്. ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളും കനത്ത മഴയെ തുടർന്നുണ്ടായ വെളളപൊക്കഭീഷണി നേരിടുകയാണ്. തുടർച്ചയായ മഴയിൽ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.ഡൽഹി, യുപി, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡൽഹിയില്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ മാറ്റുന്നതിനുളള ശ്രമം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only