👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 സെപ്റ്റംബർ 2021

വിദ്യാർത്ഥി പ്രതിഭകളെ രചന ലൈബ്രറി അനുമോദിച്ചു.
(VISION NEWS 04 സെപ്റ്റംബർ 2021)


ഫോട്ടോ:ജാറം കണ്ടി രചന ലൈബ്രറിയുടെ പ്രവാസിക്കൂട്ടം ഉന്നത വിജയികൾക്ക്‌ ഒരുക്കിയ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി കൈമാറുന്നു.


ഓമശ്ശേരി:ജാറംകണ്ടിയിലെ 'രചന' പബ്ലിക്‌ ലൈബ്രറിയുടെ പ്രവാസിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി,പ്ലസ്ടു,വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളേയും അവാർഡുകൾ നൽകി അനുമോദിച്ചു.

വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കെ.കെ.കരീം ഹാജി അദ്ധ്യക്ഷത വഹിച്ചു.അബ്ദുറഹ്മാൻ സുല്ലമി,കെ.പി.അബ്ദുൽ അസീസ് സ്വലാഹി,കെ.സ്വിദ്ദീഖ് ഫൈസി,എ.കെ.ശംസുദ്ധീൻ,സലീം കുന്നുമ്മൽ,പി ഇബ്രാഹീം,എം.കെ.അബൂബക്കർ കുട്ടി മാസ്റ്റർ,പി.ഹാഫിസുറഹ്മാൻ,യു.കെ.ശഫീഖ്,കെ.കെ.അബ്ദുറഹ്മാൻ,പി.അബൂബക്കർ,പിഫൈസൽ,പി.സ്വാദിഖ്,അൻസാർ ഇബ്നു അലി,ടി.പി.നജീബ്,പി.ഹാരിബ്,എം.കെ.നസീം എന്നിവർ സംസാരിച്ചു.പി.സഫീർ ജാറംകണ്ടി സ്വാഗതവും എം.പി.അസീം നന്ദിയും പറഞ്ഞു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only