13 സെപ്റ്റംബർ 2021

കുട്ടികളുടെ വസ്ത്രങ്ങൾക്ക് വേണം കൂടുതൽ കരുതൽ;കഴുകേണ്ടത് ഇങ്ങനെ
(VISION NEWS 13 സെപ്റ്റംബർ 2021)
മുതിർന്നവരുടെ വസ്ത്രങ്ങൾ കഴുകുന്നതിനേക്കാൾ ശ്രദ്ധയും പരിചരണവും ഏറെ വേണം കുട്ടികളുടെ വസ്ത്രങ്ങൾ കഴുകുമ്പോൾ. വളരെ മൃദുലമായ ചർമമാണ് ശിശുക്കളുടേത്. കഴുകുമ്പോൾ വേണ്ടത്ര ശ്രദ്ധയില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ചർമത്തിൽ അലർജിയും മറ്റ് അസ്വസ്‌ഥതകളും ഉണ്ടാവാൻ സാധ്യതയുണ്ട്.കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങൾ അലക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

വസ്‌ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് അലക്കാൻ ശ്രദ്ധിക്കണം.
കുഞ്ഞ് ജനിക്കുന്നതിന് മുൻപ് വാങ്ങിയ വസ്‌ത്രങ്ങൾ നേരത്തെ കഴുകി വെയിലിൽ ഉണക്കി സൂക്ഷിക്കുക.
കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങൾ പ്രത്യേകം മാറ്റിയിടുക. മുതിർന്നവരുടെ വസ്‌ത്രങ്ങൾക്ക് ഒപ്പം അവ കൂട്ടിയിടുന്നത് ഒഴിവാക്കുക.
കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങൾ പ്രത്യേകമായി അലക്കുക. അല്ലെങ്കിൽ മുതിർന്നവരുടെ വസ്‌ത്രങ്ങളിൽ നിന്ന് അഴുക്കും ചെളിയും കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങളിലേക്ക് പിടിക്കാൻ ഇടയുണ്ട്.
വസ്‌ത്രത്തിലെ ലേബലിലുള്ള നിർദ്ദേശങ്ങൾ പാലിച്ച് അലക്കുക. ഇല്ലെങ്കിൽ തുണിക്ക് കേടുപറ്റാൻ സാധ്യതയുണ്ട്.
വീര്യം കുറഞ്ഞ ബേബി സോപ്പ് പോലുള്ളവ കൊണ്ട് മാത്രമേ കുഞ്ഞുങ്ങളുടെ വസ്‌ത്രങ്ങൾ അലക്കാവൂ.
ചൂടുവെള്ളത്തിൽ മുക്കി അണുവിമുക്‌തമാക്കുന്നതാണ് നല്ലത്. വിപണിയിൽ ലഭിക്കുന്ന അണുനാശിനികൾ ഉപയോഗിക്കുന്നത് നല്ലതല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only