👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 സെപ്റ്റംബർ 2021

യുവ' സാംസ്‌കാരിക ക്ലബ് രൂപീകരിച്ചു.
(VISION NEWS 18 സെപ്റ്റംബർ 2021)


കൊടുവള്ളി: ചുണ്ടപ്പുറം ഡിവിഷനിലെ മേലേ കൂടത്തിങ്ങൽ, പടിഞ്ഞാറേ തൊടുകയിൽ, വാളാഞ്ചാലിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 'യുവ' സാംസ്‌കാരിക ക്ലബ് രൂപീകരിച്ചു. പ്രദേശത്തെ വിദ്യാഭ്യാസ- കലാ - കായിക- സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഏകോപിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് സാംസ്‌കാരിക ക്ലബ് ന് തുടക്കം കുറിച്ചിരിക്കുന്നത്. ജാതി-മത ഭേദമന്യേ പ്രദേശവാസികളെ സാംസ്‌കാരികമായി ഒരുമിപ്പിക്കുന്നതിലൂടെ നാടിന്റെ വളർച്ചയും പുരോഗതിയും സ്വപ്നം കാണുന്ന ഒരു കൂട്ടം യുവാക്കളാണ് ഈ ക്ലബ് രൂപീകരണത്തിന് നേതൃത്വം നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only