👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


23 സെപ്റ്റംബർ 2021

തിരുവനന്തപുരത്ത് നാലര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു
(VISION NEWS 23 സെപ്റ്റംബർ 2021)




കാട്ടാക്കടയില്‍ നാലര വയസ്സുകാരി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റുമരിച്ചു. നെല്ലിക്കാട് സ്വദേശിയായ അന്നയാണ് മരിച്ചത്. മിനിഞ്ഞാന്ന് വൈകീട്ട് കുട്ടിയെ വീട്ടുമുറ്റത്ത് ബോധമില്ലാത്ത നിലയില്‍ കാണുകയായിരുന്നു. എന്ത് സംഭവിച്ചതെന്നറിയാതെ ആദ്യം രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഉടന്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ച ശേഷമാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചതും ചികില്‍സ തുടങ്ങിയതും. അപ്പോഴേക്കും കുട്ടിയുടെ ആരോഗ്യ നില വഷളായിരുന്നു. വൈകീട്ടോടെ അന്ന മരിച്ചു. പരിശോധനയില്‍ കുട്ടി കൊവിഡ് പൊസിറ്റീവായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only