11 സെപ്റ്റംബർ 2021

അത്തരം സീനുകളിൽ അഭിനയിക്കുന്നതിൽ ഭാര്യയ്ക്ക് താല്പര്യമില്ല; തിരക്കഥയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട് റാം ചരൺ
(VISION NEWS 11 സെപ്റ്റംബർ 2021)
മലയാളി അല്ലെങ്കിലും മലയാളികളായ ആരാധകരും ഏറെയുള്ള നടനാണ് റാം ചരൺ തേജ. ന​ട​ന്‍ ചി​ര​ഞ്ജീ​വി​യു​ടെ മ​ക​നാ​യ രാം​ച​ര​ണ്‍ വ​ള​രെ കു​റ​ഞ്ഞ കാ​ലം കൊ​ണ്ടാണ് തെ​ലു​ങ്കി​ലെ ചോ​ക്ലേ​റ്റ് ഹീ​റോ​യാ​യി മാ​റിയത്. എ​ന്നാ​ല്‍ ഇപ്പോൾ അല്പം റൊ​മാ​ന്‍റി​ക് രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ താ​രം മ​ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഒ​രു സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷം മുൻപ് രാ​മി​ന്‍റെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​മാ​യി മാ​റി​യ രം​ഗ​സ്ഥ​ലം എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ ന​ട​ന്ന ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തുവ​ന്നി​രി​ക്കു​ന്ന​ത്.രാം​ച​ര​ണും സാ​മ​ന്ത അ​ക്കി​നേ​നി​യും നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ച സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​യാ​ണ് രം​ഗ​സ്ഥ​ലം. 2018 ല്‍ ​റി​ലീ​സ് ചെ​യ്ത സി​നി​മ സു​കു​മാ​ര്‍ ആ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

തെ​ലു​ങ്കി​ല്‍ നി​ര്‍​മി​ച്ച പി​രീ​ഡ് ആ​ക്ഷ​ന്‍ ചി​ത്ര​മാ​യ രം​ഗ​സ്ഥ​ലം ബോ​ക്‌​സോ​ഫീ​സി​ല്‍ 200 കോ​ടി​ക്ക് മു​ക​ളി​ല്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ​നി​മ​യി​ലെ ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ താ​രം മ​ടി കാ​ണി​ച്ച​തും അ​തി​ന്‍റെ കാ​ര​ണം ഭാ​ര്യ ആ​യി​രു​ന്നു​വെ​ന്നു​മാ​ണ് പു​റ​ത്തുവ​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ആ​ദ്യ സ്‌​ക്രി​പ്റ്റി​ല്‍ നാ​യി​ക​യും നാ​യ​ക​നും ത​മ്മി​ല്‍ ലി​പ്‌​ലോ​ക് ചെ​യ്യു​ന്ന സീ​ന്‍ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ നാ​യ​ക​നാ​യ രാം ​ച​ര​ണ്‍ ആ ​സീ​ന്‍ ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ അ​ത് ചെ​യ്യേ​ണ്ടെ​ന്ന് സം​വി​ധാ​യ​ക​നും തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​തി​നു ശേ​ഷം ഒ​ന്നുകൂ​ടി സം​വി​ധാ​യ​ക​ന്‍ ആ ​രം​ഗ​ത്തെക്കുറി​ച്ച്‌ രാം ​ച​ര​ണി​നോ​ട് സൂ​ചി​പ്പി​ച്ചെ​ങ്കി​ലും പ്ര​തീ​ഷി​ച്ച ഉ​ത്ത​രം ല​ഭി​ച്ചി​ല്ല.

രാം ​ച​ര​ണി​ന്‍റെ ഭാ​ര്യ​യാ​യ ഉ​പാ​സ​ന കാ​മി​നേ​നി​ക്ക് ഭ​ര്‍​ത്താ​വ് ലി​പ്‌​ലോ​ക് രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ട് വ​ലി​യ താ​ല്‍​പ​ര്യം ഇ​ല്ലാ​ത്ത​താ​യി​രു​ന്നു കാ​ര​ണം. ഭാ​ര്യ​യു​ടെ അ​തൃ​പ്തി അ​റി​യാ​വു​ന്ന​ത് കൊ​ണ്ട് താ​രം അ​തി​ന് വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ സം​വി​ധാ​യ​ക​നും അ​ത് വേ​ണ്ടെ​ന്ന് വെ​ച്ചു.ഇ​തി​നി​ടെ സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ ക​ഴി​ഞ്ഞ സ​മ​യ​ത്താ​ണ് മ​റ്റൊ​രു ആ​ശ​യം സം​വി​ധാ​യ​ക​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. നാ​യി​ക​യെ രാം​ച​ര​ണ്‍ ചും​ബി​ക്കേ​ണ്ട​തി​ല്ലെ​ന്നും വെ​റു​തേ അ​ടു​ത്ത് വ​രെ പോ​വു​ന്ന​ത് പോ​ലെ കാ​ണി​ച്ചാ​ല്‍ മാ​തി.

ബാ​ക്കി എ​ല്ലാം വി​എ​ഫ്‌എ​ക്‌​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സീ​ന്‍ ഉ​ണ്ടാ​ക്കാ​മെ​ന്നും സു​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ങ്ങ​നെ ആ​ണെ​ങ്കി​ല്‍ കു​ഴ​പ്പ​മി​ല്ല. താ​ന്‍ ആ ​രം​ഗം അ​ഭി​ന​യി​ച്ചോ​ളാ​മെ​ന്ന് താ​രം സ​മ്മ​തി​ച്ചു. ഒ​ടു​വി​ല്‍ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച്‌ ക​ഴി​ഞ്ഞ​പ്പോ​ള്‍ ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹാ​യം ഇ​ല്ലാ​തെ ത​ന്നെ രാം ​സാ​മ​ന്ത​യെ ചും​ബി​ച്ചു കൊ​ണ്ടുത​ന്നെ അ​ഭി​ന​യി​ച്ചു.എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​തൊ​രു ലി​പ്‌​ലോ​ക് അ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പി​ന്നീ​ടൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ സാ​മ​ന്ത വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​വി​ളു​ക​ളി​ല്‍ വെ​റു​തെ ഒ​ന്ന് ത​ലോ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രു​ന്ന​ത്. അ​ല്ലാ​തെ ചും​ബ​ന രം​ഗം അ​ല്ലെ​ന്നും ന​ടി സൂ​ചി​പ്പി​ച്ചി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only