10 സെപ്റ്റംബർ 2021

നിപ: പി എസ് സി പ്രായോഗിക പരീക്ഷ മാറ്റിവച്ചു
(VISION NEWS 10 സെപ്റ്റംബർ 2021)
നിപ സാഹചര്യത്തില്‍ കോ‍ഴിക്കോട് ജില്ലയില്‍ സെപ്തംബര്‍ 13 മുതല്‍ 15 വരെ നടത്താനിരുന്ന പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ്) മാറ്റിവച്ചതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വിവിധ കമ്ബനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.എം.വി) (കാറ്റഗറി നം.390 /2018, 225/2018, 395/2018), ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.എം.വി) എന്‍സിഎ, എസ്.സി (കാറ്റഗറി നം.019/2018 വയനാട് ജില്ല), കോഴിക്കോട് ജില്ലാ സഹകരണ ബേങ്കിലെ ഡ്രൈവര്‍ (കാറ്റഗറി നം. 396/2018) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് മാലൂര്‍ക്കുന്ന് ഡിഎച്ച്‌ക്യൂ പരേഡ് ഗ്രൗണ്ടില്‍ (എ.ആര്‍ ക്യാമ്ബ് പരേഡ് ഗ്രൗണ്ട്) നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്. കൊല്ലം, എറണാകുളം മേഖലകളില്‍ നടത്താന്‍ നിശ്ചയിച്ച മേല്‍ തസ്തികയുടെ പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only