17 സെപ്റ്റംബർ 2021

കാസര്‍ഗോഡ് പനി ബാധിച്ച് കുട്ടി മരിച്ച സംഭവം: നിപ്പ പരിശോധന ഫലം നെഗറ്റീവ്
(VISION NEWS 17 സെപ്റ്റംബർ 2021)
കാസര്‍ഗോഡ്:കാസര്‍ഗോഡ് പനി ബാധിച്ച്‌ മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ചെങ്കള പഞ്ചായത്തിൽ നിന്നുള്ള അഞ്ചു വയസുള്ള പെൺകുട്ടിയാണ് പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് ഇന്നലെ മരിച്ചത്.

ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപ്പ ലക്ഷണങ്ങളെ തുടർന്നാണ് കുട്ടിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു.

ഇതേ തുടര്‍ന്ന് ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ നിരീക്ഷണത്തിലായിരുന്നു. ഫലം ലഭ്യമാകുന്നതുവരെ ആളുകൾ കൂടിയുള്ള എല്ലാ പരിപാടികളും നിർത്തിവയ്ക്കുന്നതായി ആരോഗ്യവിഭാഗം അറിയിച്ചിരുന്നു. കോവിഡ് വാക്സിനേഷൻ ക്യാംപുകൾ ഉൾപ്പടെ മാറ്റി. പനിയും ഛർദിയും ഉണ്ടായതിനാൽ ഇന്നലെ വൈകിട്ടാണ് കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only