👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ കര്‍ണാടക മന്ത്രിസഭയില്‍ തീരുമാനം; കുതിരപന്തയത്തിനും ഓണ്‍ലൈന്‍ ലോട്ടറിക്കും നിരോധനമില്ല
(VISION NEWS 05 സെപ്റ്റംബർ 2021)
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ കര്‍ണാടക മന്ത്രിസഭയില്‍ തീരുമാനമായി. 1963ലെ കര്‍ണാടക പൊലിസ് ആക്ടില്‍ ഭേദഗതി വരുത്തിയായിയിരിക്കും നിരോധനം. സെപ്റ്റംബര്‍ 13ന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും. അതേസമയം കുതിരപന്തയത്തിനും ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കും നിരോധനമുണ്ടാകില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ മന്ത്രിസഭയില്‍ തീരുമാനമായെന്നും ബില്‍ നിയമസഭക്ക് മുന്‍പില്‍ വെക്കുമെന്നും നിയമ ,പാര്‍ലിമെന്ററി കാര്യ മന്ത്രി ജെ.സി മുത്തുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം 2020 നവംബറില്‍ നിരോധിച്ചിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only