21/09/2021

റഹ്മാനിയ്യ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ കെ.പി. മുഹമ്മദ്‌ ബഷീറിന് ജന്മ നാടിന്റെ ആദരം
(VISION NEWS 21/09/2021)


മടവൂർ : സംസ്ഥാനത്ത് ഹയർ സെക്കന്ററി സ്കൂൾ പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയ റഹ്മാനിയ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രിൻസിപ്പൽ കെ.പി മുഹമ്മദ്‌ ബഷീറിന് സ്നേഹോപഹാരം നൽകി.  മടവൂർ ഗ്രാമ പഞ്ചായത്ത്‌ പത്താം വാർഡ് നിവാസികളുടെ കൂട്ടായ്മയായ പത്താം വാർഡ് ഫാമിലി യുടെ സ്നേഹോപഹാരസമർപ്പണം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മുഴുവൻ വിഷയങ്ങൾ ക്കും എ പ്ലസ് നേടിയ വാർഡിൽ നിന്നുള്ള വിദ്യാർത്ഥി കളെയും ചടങ്ങിൽ വെച്ചു അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രാഘവൻ അടുക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.ടി.എം. ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സലീന സിദ്ദീഖലി, തുടങ്ങിയവർ സംബന്ധിച്ചു. ഫാമിലി ഗ്രൂപ്പ്‌ അഡ്മിൻ ടി.എ. ഹമീദ് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ മുനീർ പുതുക്കുടി നന്ദി യും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only