👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 സെപ്റ്റംബർ 2021

'ചിതാഗ്നി' എത്തി : ഉറ്റവരുടെ ചിതയ്ക്ക് ഇനി മുതല്‍ ദൂരദേശത്ത് ഇരുന്നും ഓണ്‍ലൈനായി തീ കൊളുത്താം കണ്ണൂര്‍: ഉറ്റവരുടെ ചിതയ്ക്ക് തീകൊളുത്താന്‍ ഇനി മുതല്‍ വിദേശത്തിരുന്ന് ഓണ്‍ലൈനായി തീകൊളുത്താം.
(VISION NEWS 06 സെപ്റ്റംബർ 2021)
'ചിതാഗ്നി' എന്നപേരില്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൂത്തുപറമ്ബ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാര്‍. സതേണ്‍ ഇലക്‌ട്രിക് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ എം.ഡി.യാണ് പ്രദീപ് കുമാര്‍.


കോല്‍വിളക്കിന്റെ രൂപത്തിലുള്ളതാണ് 'ചിതാഗ്നി' എന്ന ഇലക്‌ട്രോണിക് ഉപകരണം, മുന്നില്‍ ഒരു ലോഹപ്പാത്രം. ഉപകരണം ചിതയ്ക്കുതൊട്ടടുത്ത് വെക്കുന്നു. ദൂരദേശത്തുള്ള ബന്ധുവിന് വീഡിയോ കോളിലൂടെ രംഗം കാണാം. സമയമായാല്‍ അദ്ദേഹം ഒരു നമ്ബര്‍ ഡയല്‍ ചെയ്യുകയോ ടച്ച്‌ സ്‌ക്രീനില്‍ തൊടുകയോ ചെയ്താല്‍ ചിതയ്ക്കുസമീപംവെച്ച ഉപകരണത്തില്‍നിന്ന് തീ കത്തി ചിതയിലേക്കുപടരും.


മരിച്ചയാളുടെ മക്കളോ മരുമക്കളോ എത്ര പേരുണ്ടെങ്കിലും ഏതുരാജ്യങ്ങളിലായാലും ഒരേസമയം ചിതയ്ക്ക് തീകൊളുത്താം. ഉദ്ഘാടനങ്ങള്‍ക്കുംമറ്റും ഓണ്‍ലൈനായി നിലവിളക്ക് തെളിയിക്കാനുള്ള സംവിധാനവും പ്രദീപ് കുമാര്‍ വികസിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only