👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 സെപ്റ്റംബർ 2021

തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല; പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍
(VISION NEWS 06 സെപ്റ്റംബർ 2021)
തമിഴ്‌നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി.എസ് സമീരന്‍. നേരത്തെ കോയമ്പത്തൂര്‍ സ്വദേശിക്ക് നിപ വൈറസ് ബാധിച്ചതായി കളക്ടര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്നും. അതുകൊണ്ട് തന്നെ രോഗം പടരാതിരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായിട്ടുമാണ് താന്‍ പറഞ്ഞതെന്നും ജില്ലാ കലക്ടര്‍ ജി.എസ് സമീരന്‍ പറഞ്ഞു.കേരളത്തില്‍ നിപ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലും പരിശോധന കര്‍ശനമാക്കിയിരുന്നു. കനത്ത പനിയുമായി വരുന്ന എല്ലാവരെയും നിപ ടെസ്റ്റിന് വിധേയമാക്കുമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only