👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ പതിനേഴുകാരി; പോക്സോ കേസെടുത്തു
(VISION NEWS 01 സെപ്റ്റംബർ 2021)




കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only