12 സെപ്റ്റംബർ 2021

സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ നാളെ തുറക്കും
(VISION NEWS 12 സെപ്റ്റംബർ 2021)
നാളെ മുതല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ സാധാരണ പോലെ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള കുട്ടികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരാവുന്നതാണ്.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസില്‍ വരുന്നതിന് വിരോധമില്ലെന്ന് കാണിക്കുന്ന രക്ഷിതാക്കളുടെ സമ്മതപത്രവും, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. രാവിലെ 8 മുതല്‍ ഉച്ചക്ക് 1.20 വരെയാണ് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ അധ്യയന സമയം ക്രമീകരിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only