👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 സെപ്റ്റംബർ 2021

കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്‍
(VISION NEWS 05 സെപ്റ്റംബർ 2021)

കോഴിക്കോട്: കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ പീഡിപ്പിച്ചതിന് കളരിഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരി സംഘത്തിലാണ് സംഭവം. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശിയായ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പീഡനം നടന്നത്. പ്രതിയെ പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്തു.

2019ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. അങ്ങിനെയാണ് പീഡനവിവരം പുറത്തറിയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only