06 സെപ്റ്റംബർ 2021

നിപ: കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു
(VISION NEWS 06 സെപ്റ്റംബർ 2021)
കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് വാക്സിനേഷൻ നിർത്തി വെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്.

നിപ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only