14 സെപ്റ്റംബർ 2021

ഫോൺ റെക്കോർഡ് ചെയ്യരുത്, പ്രചരിപ്പിക്കരുത്; പൊലീസുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡി ജി പി
(VISION NEWS 14 സെപ്റ്റംബർ 2021)
സോഷ്യൽ മീഡിയ ഉപയോഗത്തിൽ പൊലീസുദ്യോഗസ്ഥർക്ക് പുതിയ നിർദേശവുമായി ഡി ജി പി. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉദ്യോഗസ്ഥൻ ജാഗ്രത പാലിക്കണമെന്ന് ഡി ജി പിയുടെ സർക്കുലർ. ഫോൺ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്. നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡി ജി പി ഇറക്കിയ സർക്കുലറിൽ പറയുന്നു.

നെയ്യാറ്റിൻകര മജിസ്ട്രേറ്റും പാറശാലയിലെ ഒരു പൊലീസുകാരനുമായ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന രീതിയിൽ ഇത് വ്യാഖ്യാനിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി ജി പിയുടെ സർക്കുലർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only