👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 സെപ്റ്റംബർ 2021

നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു
(VISION NEWS 22 സെപ്റ്റംബർ 2021)
ബത്തേരി: നായ മാന്തിയത് കാര്യമാക്കാതിരുന്ന യുവാവ് ആഴ്ചകൾക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മൻമഥമൂല കരുണന്റെ മകൻ കിരൺകുമാർ (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ വന്നപ്പോഴാണ് അസ്വസ്ഥതകൾ തുടങ്ങിയത്. വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് നൂൽപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.

ആശുപത്രിയിൽ ഡോക്ടർ തിരക്കിയപ്പോഴാണ് ആഴ്ചകൾക്ക് മുൻപ് നായ കാൽമുട്ടിന് മുകളിൽ മാന്തിയ കാര്യം കിരൺ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. ഇലക്ട്രീഷ്യനായിരുന്നു. അമ്മ: രാധ. സഹോദരൻ: രഞ്ജിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only