25/09/2021

നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം പുത്തൻ ടാബ്‍ലറ്റുമായി വിപണിയിലേക്ക് വീണ്ടും മോട്ടറോള
(VISION NEWS 25/09/2021)
സ്മാര്‍ട്ഫോണ്‍ രംഗത്തെ പ്രമുഖരായ മോട്ടറോള അടുത്ത ആഴ്ച ഇന്ത്യയില്‍ രണ്ട് ടാബ്‍ലറ്റുകൾ അവതരിപ്പിക്കും. മോട്ടോ ടാബ് ജി20, മോട്ടറോള എഡ്ജ് 20 പ്രോ എന്നിവയാണ് പുറത്തിറക്കുന്നത്. സെപ്തംബര്‍ 30നാണ് ടാബ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 1 ന് മോട്ടോറോള എഡ്ജ് 20 പ്രോയും പുറത്തിറക്കും.


നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മോട്ടറോള ടാബ് വിപണിയിലേക്ക് വീണ്ടും കടക്കുന്നത്. 2017ൽ അവതരിപ്പിച്ച മോട്ടോറോള ക്സൂം (Xoom), മോട്ടോ ടാബ് എന്നിവയാണ് കമ്പനി അവസാനമായി വിപണിയിലെത്തിച്ച ടാബ്‍ലറ്റ് മോഡലുകൾ. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ വന്നതോടെ മോട്ടോറോള ടാബ്‌ലെറ്റ് വിപണിയിൽ നിന്നും പിന്മാറുകയായിരുന്നു.

മോട്ടോറോള ഇതിനകം തന്നെ യൂറോപ്പിൽ എഡ്ജ് 20 പ്രോ പുറത്തിറക്കിയിട്ടുണ്ട്. 6.4 ഇഞ്ച് 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയതാണ് ഈ സ്മാർട്ഫോണ്‍. 12 ജിബി റാമും 256 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമുള്ള ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്തേകുന്നത്. ഒരു എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനാകും. ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എഡ്ജ് പ്രോ പ്രവര്‍ത്തിക്കുന്നത്.

മോട്ടോറോള എഡ്ജ് 20 പ്രോയിൽ പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 8 മെഗാപിക്സൽ സെൻസർ, 50X ഒപ്റ്റിക്കൽ സൂം എന്നിവ ഉൾപ്പെടുന്നു. സെല്‍ഫികള്‍ക്കായി മുന്നില്‍ 16 മെഗാപിക്സല്‍ ക്യാമറയും മുന്നിലുണ്ട്. മോട്ടറോള എഡ്‌ജ് 20 പ്രോയിൽ 30 വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 4500 എം.എ.എച്ച് ബാറ്ററിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only