07 സെപ്റ്റംബർ 2021

'ഇച്ചാക്ക എന്റെ സുഹൃത്ത്, കൂടപ്പിറപ്പ്...'; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
(VISION NEWS 07 സെപ്റ്റംബർ 2021)
ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണ്. മെ​ഗാസ്റ്റാറിന് ആശംസകളുമായി സൂപ്പർതാരം മോ​ഹൻലാലും എത്തി. 40 വർഷത്തെ സഹോദര തുല്യമായ ബന്ധത്തെ കുറിച്ചാണ് മമ്മൂട്ടിയുടെ 70ാം പിറന്നാൾ ദിനത്തിൽ മോഹൻലാലിന് പറയാനുള്ളത്. ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഇച്ചാക്ക അന്നും ഇന്നും തന്റെ ഒപ്പമുണ്ടെന്നും. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ ആശംസ

മോഹൻലാലിന്റെ വാക്കുകൾ...

ഇന്ന് എന്റെ ഇച്ചാക്കയുടെ പിറന്നാളാണ്. 40 വർഷത്തെ സഹോദര സ്നേഹമാണ് എനിക്ക് ഇച്ചാക്കയുമായുള്ളത്. 53 സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. ഒന്നിച്ച് അഞ്ച് സിനിമകൾ നിർമ്മിച്ചു. ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഒകകെ ഇച്ചാക്ക അന്നും ഇന്നും എന്റെ ഒപ്പമുണ്ട്. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. വെള്ളിത്തിരയിൽ 50 സുവർണ്ണവർഷങ്ങൾ തികച്ച ഇച്ചാക്ക ഇനി ഒരുപാട് കാലം അഭിനയ രംഗത്ത് തിളങ്ങി നിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഇച്ചാക്കയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only