👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 സെപ്റ്റംബർ 2021

കമിതാക്കളെ കൊന്ന് രണ്ട് സംസ്ഥാനങ്ങളിൽ മൃതദേഹം ഉപേക്ഷിച്ചു; ബന്ധുക്കൾ അറസ്റ്റിൽ
(VISION NEWS 17 സെപ്റ്റംബർ 2021)




ദുരഭിമാനക്കൊലപാതകത്തിൽ വീണ്ടും ഞെട്ടി രാജ്യം. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് യുപി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ഡൽഹിയിലേക്ക് പോയ കമിതാക്കളെ കൊന്ന് അവരുടെ മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിൻഡിൽ നിന്നും യുവാവിൻ്റെ മൃതദേഹം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്. ഇരുവരേയും മധ്യപ്രദേശിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരട്ടക്കൊലയിൽ ഉൾപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊന്ന സംഘം യുവാവിനെ കുത്തിക്കൊല്പപെടുത്തുകയാണ് ചെയ്തത്. യുവാവിൻ്റെ സ്വകാര്യഭാ​ഗങ്ങൾ കീറി മുറിച്ച നിലയിലായിരുന്നു. ​പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലയുടെ ചുരളഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only